ശാസ്താംകോട്ട: കശുഅണ്ടി മേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അടഞ്ഞുകിടക്കുന്ന മുഴുവൻ കശുഅണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ മാത്യു ജോർജ് ആവശ്യപ്പെട്ടു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ സമ്മേളനം മൈനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബിജു മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ഇടവന ശ്ശേരി ഷൗക്കത്ത് , കേരള കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് വി. സരസൻ കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് സജീ മള്ളക്കോണം. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ പ്രണവം തുളസി, ഈഴത്തയ്യത്ത് നിസാമുദ്ദീൻ, എം.ഗണേശൻ, സുരേന്ദ്രൻപിള്ള, പ്രകാശ് മുട്ടത്ത്, മാത്യു പണിക്കർ, ജമീല ബി.വി., സുഭദ്ര, അമ്പിളി, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.