ഓച്ചിറ: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. ക്ലാപ്പന വരവിള മനോജ് ഭവനിൽ ഭാർഗവനാണ് (70) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഒാടെ ക്ലാപ്പന പത്താം വാർഡിൽ തെങ്ങിന് തടം എടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: മനോജ്, മിനി.