കൊല്ലം: തിരുവനന്തപുരത്ത് 25 മുതൽ 27 വരെ നടത്തുന്ന സംസ്ഥാന സീനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും ജില്ലാ ടീമിന്റെ സെലക്ഷനും ജില്ലാ ചാമ്പ്യൻഷിപ്പും 22ന് വൈകിട്ട് 4ന് ക്യു.എ.സി ഹാൻഡ്ബാൾ കോർട്ടിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ കോർട്ടിൽ എത്തണമെന്ന് ജില്ലാ ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. ഫോൺ: 9446040546