തൊടിയൂർ: ശനിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിൽ കല്ലേലിഭാഗം 20-ാം വാർഡിൽ ശംഭുവള്ളി കോളനിയിൽ
(പുളിതിട്ടതെക്കതിൽ ) രാഘവൻ - മണി ദമ്പതികളുടെ വീട് ഭാഗികമായി തകർന്നു. സിമന്റ് കട്ടകെട്ടി ഷീറ്റു മേഞ്ഞ 3 മുറികളുള്ള വീടിന്റെ 2 മുറികളാണ് തകർന്നു വീണത് .വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.
ഇവരുടെ മകളും രണ്ടു പേരക്കുട്ടികളും സംഭവ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാഘവനും ഭാര്യയും കൂലിപ്പണിക്കാരാണ്.
വീടിന്റെ നിലം പൊത്താതെ അവശേഷിക്കുന്ന ഭാഗം ഏത് സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. കല്ലേലിഭാഗം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തംഗം അനിൽ കുമാർ ഇടപെട്ട് കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി.