phot
ആര്യങ്കാവ് പഞ്ചായത്തിൽ ഇടിഞ്ഞ് താഴ്ന്ന ആനച്ചാടി പാലം പി.എസ്.സുപാൽ എം.എൽ.എ സന്ദർശിക്കുന്നു.

പുനലൂർ: കനത്ത മഴയിൽ പുനലൂർ താലൂക്കിൽ അഞ്ച് വീടുകൾ നശിച്ചു. ഇടമൺ ഉദയഗിരി അയത്തിൽ കിഴക്കേക്കര വീട്ടിൽ ശോഭന, സൺസദനത്തിൽ സൂസമ്മ ജേക്കബ്, പുതുക്കാട്ടിൽ പുത്തൻവീട്ടിൽ ബിജി സുരേഷ്, തിങ്കൾകരിക്കം ഉഷസിൽ സുകുമാരൻ പിള്ള, 50 ഏക്കർ സജിത ഭവനിൽ സജിത തുങ്ങിയവയുടെ വിടുകളാണ് നശിച്ചത്. ശക്തമായ നാശം സംഭവിച്ച സ്ഥലങ്ങൾ പി.എസ്.സുപാൽ എം.എൽ.എ സന്ദർശിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടിയിൽ ഇടിഞ്ഞു താഴ്ന്ന പാലം, ഇരുളൻ കാട്, കരിമ്പിൻ തോട്ടം, തെന്മല പരപ്പാർ അണക്കെട്ട്, തെന്മല തടി ഡിപ്പോ തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത്. ഐ.മൺസൂർ, കെ.രാജൻ, രാജേന്ദ്രൻ പിള്ള, വി.എസ്.സോമരാജൻ, പി.ജെ.രാജു തുടങ്ങിയ നിരവധി പേർ എം.എൽ.എക്കൊപ്പം എത്തിയിരുന്നു.