ചാത്തന്നൂർ: ശക്തമായ മഴയിൽ ചാത്തന്നൂരിൽ കനത്ത നാശനഷ്ടം. ഇത്തിക്കരയാറ് കരകവിഞ്ഞൊഴുകിയതിനാൽ മീനാട്, കറുങ്ങൽ വയൽ, ആനാംചാൽ, ഞവരൂർ കോയിപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. കോയിപ്പാട്ട് 13 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ കോയിപ്പാട് എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കാർഷിക വിളകൾക്കും നാശനഷ്ടമുണ്ടായി. ഏലാകളിൽ വെള്ളം കയറിയതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്കുണ്ടായത്. മീനാട് പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ ഇഷ്ടികകൾ നശിച്ചു. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ അധികൃതർ സന്ദർശനം നടത്തി. മുൻകരുതൽ പ്രകാരം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.