ഓയൂർ: ബി.ജെ.പി കൊട്ടറ ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി ,പ്ലസ് ടു ,ബി. എ , എൽ. എൽ. ബി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു .പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീലാൽ ഉദ്ഘാടനം ചെയ്തു .ബൂത്ത് പ്രസിഡന്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ,സെക്രട്ടറി മാധവൻ നമ്പൂതിരി എന്നിവർ ഉപഹാരങ്ങൾ നൽകി . ഗോപകുമാർ,രാജൻ ചരുവിള, സുനിൽകുമാർ, സുദർശൻ, പ്രവീൺ പ്രസാദ്, വിഷ്ണു . പ്രിയ എന്നിവർ സംസാരിച്ചു.