കൊട്ടാരക്കര: കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനം സംസ്ഥാനജനറൽ സെക്രട്ടറി പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് വെൽഫെയർ ഫണ്ട്‌ ബോർഡ് അംഗം ബി. സന്തോഷ്‌കുമാർ ക്ഷേമനിധി കാർഡ് വിതരണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി. രാജൻ, ജില്ലാ പ്രസിഡന്റ്. എസ്. ഗോപിനാഥൻ പിള്ള, ജില്ലാ സെക്രട്ടറി ടി. കെ. ജയകുമാർ, ഷിബു വർഗീസ്, ജെ. നവാസ്, കെ. രാധാകൃഷ്ണപിള്ള, എസ്. സുനിൽകുമാർ, ജി. കെ. കാളിദാസൻ, പി രാജേന്ദ്രൻ, ജെ ശ്രീലാൽ, ആർ. ഹരികുമാർ, എസ്. സുരൻ, യൂണിറ്റ് സെക്രട്ടറി എസ്. രോഹിത് എന്നിവർ സംസാരിച്ചു.