പുനലൂർ: വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ബന്ധുവായ യുവാവ് മർദ്ദിച്ചതായി പരാതി. കരവാളൂർ വയലിറക്കത്ത് വീട്ടിൽ അരുൺ മോഹൻ(37),മകൻ അനീന്ദ്ര(2),മാതാവ് പ്രസന്ന(60) എന്നിവരെയാണ് മർദ്ദിച്ചത്. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വിളക്കുവെട്ടം സ്വദേശിയും ബന്ധുവുമായ രാജീവ്(33)ആണ് മർദ്ദിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇയാളെ നാട്ടുകാർ പിടി കൂടി പുനലൂർ പൊലീസിൽ ഏൽപ്പിച്ചു.ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം . വാട്സ്ആപ്പിൽ സന്ദശം അയച്ചത് സംബന്ധിച്ചുള്ള വിരോധമാണ് ആ്രക്രണത്തിൽ കലാശിച്ചതെന്ന് എസ്.ഐ.ശരലാലു അറിയിച്ചു.