കൊല്ലം: കല്ലുപാലത്തിന് സമീപം കല്ലുപാലം ആക്ഷൻ കൗൺസിൽ 20ന് രാവിലെ 10ന് നടത്തുന്ന ധർണയ്ക്ക് ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോ. പിന്തുണ പ്രഖ്യാപിച്ചു.

കൊല്ലത്തെ രണ്ടായി മുറിച്ച പാലം പൊളിക്കലിൽ വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും വികാരം കണക്കിലെടുത്ത് പിന്നോട്ട് പോകാനാകില്ലെന്ന് പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് യോഗത്തിൽ പറഞ്ഞു. ഒരു വർഷംകൊണ്ടു പൂർത്തിയാക്കുമെന്നു പറഞ്ഞു പൊളിച്ച പാലം ഇപ്പോഴും അതേ അവസ്ഥയിലാണ്. എത്രയും വേഗം നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതം പറഞ്ഞു. ട്രഷറർ ആർ. വേണുഗോപാൽ, വൈസ് പ്രസിഡന്റുമാരായ ബി.രഘുനാഥ്, ബി. പ്രദീഷ്, ഇ.എം. ഇക്ബാൽ, സെക്രട്ടറിമാരായ ആർ, മനോജ്കുമാർ, എസ്. അനൂജ്, അൻവർ അസീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മേലൂർ ആർ. ശ്രീകുമാർ, എസ്. സുരേഷ് കുമാർ, എ. അസീം, ആർ. കണ്ണൻ, മുഹമ്മദ് റാഫി, രഞ്ജിത്ത് കുമാർ, കൊല്ലം സിറാജ് എന്നിവർ സംസാരിച്ചു.