കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. ആർ .ടി .സി ജീവനക്കാർ കരുനാഗപ്പള്ളി ഡിപ്പോയിൽ ധർണ സംഘടിപ്പിച്ചു. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, യാത്രാ ക്ലേശം പരിഹരിക്കുന്ന വിധം സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് നവംബർ 5 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായിട്ടാണ് തൊഴിലാളികൾ ധർണ നടത്തിയത്. കെ .എസ്. ആർ .ടി .ഇ .എ (സി. ഐ ടി .യു ) നേതൃത്വത്തിൽ നടന്ന യൂണിറ്റ് തല ധർണ സമരം സി .ഐ. ടി .യു ഏരിയാ കമ്മിറ്റി അംഗം ആർ. സോമരാജൻപിള്ള ഉദ്ഘാടനം ചെയ്തു. വി. ജയദാസ് അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി കെ. ഷാജി , ജി. ആർ. ഷീന, ഡി. രംജിത്ത്, പ്രവീൺബാബു, സി. ജി. വിനീത് എന്നിവർ സംസാരിച്ചു.