snd
ഇടമൺ പടിഞ്ഞാറ് ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ പടിഞ്ഞാറ് 480-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖ സെക്രട്ടറി എസ്.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭരവാഹികളായി എസ്.ഉദയകുമാർ (പ്രസിഡന്റ്), ശിവദാസൻ(വൈസ് പ്രസിഡന്റ്), പ്രസാദ്(സെക്രട്ടറി), ടി.ചന്ദ്രബാബു (യൂണിയൻ പ്രതിനിധി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.