കടയ്ക്കൽ : കൊട്ടാരക്കര താലൂക്കിലെ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ജമാഅത്ത് യൂണിയൻ എന്നീ സംഘടനകളുടെയും പോഷക സംഘടനകളുടെയും മുഴുവൻ ജമാഅത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് ചടയമംഗലം കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നബിദിന സമ്മേളനം നടക്കും .

മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജമാഅത്ത് ഫെഡറേ ഷൻ താലൂക്ക് പ്രസിഡന്റ്‌ നിലമേൽ അഷ്‌റഫ്‌ ബദ് രി അദ്ധ്യക്ഷത വഹിക്കും.