പരവൂർ : കലയ്‌ക്കോട് വടക്ക് ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം നിർമ്മിച്ച ആൽത്തറയുടെ സമർപ്പണം നടന്നു. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി സമർപ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കരയോഗത്തിന്റെ സ്കോളർസിപ്പ്, സാമൂഹികക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം എന്നിവയും നടന്നു. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ, യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, കരയോഗം സെക്രട്ടറി എസ്. ശിവപ്രസാദ് കുറുപ്പ്, പഞ്ചായത്ത് അംഗങ്ങളായ ആർ. സീന, ജിജ സന്തോഷ്, വനിതാസമാജം പ്രസിഡന്റ് മീര സുഭാഷ്, സെക്രട്ടറി ബി. വിജി, ആർ. രാജീവ് എന്നിവർ സംസാരിച്ചു.