v
മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി എ​ത്തി​യ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങൾ മൺ​റോതു​രു​ത്തിൽ പരിശോധന നടത്തുന്നു

കൊല്ലം: കനത്ത മഴയും വെള്ളക്കെട്ടും ജില്ലയിലെ കാർഷിക മേഖലയിൽ 3.50 കോടിയുടെ നഷ്ടമുണ്ടാക്കി. 133.36 ഹെക്ടറിലാണ് വെള്ളം കയറി കൃഷി നശിച്ചത്.

ഏറ്റവും കൂടുതൽ നാശം നേരിട്ടത് നെൽക്കൃഷിക്കാണ്. 341 കർഷകരുടെ 110 ഹെക്ടറിലെ നെൽകൃഷി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇത് 280 ഹെക്ടർ വരെയാവാനും സാദ്ധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ വിത്ത് പാകിയതും ഞാറു നട്ടതുമായ നിലങ്ങളാണ് മുങ്ങി നശിച്ചത്. വിത്തും ഞാറും ഒഴുകിപ്പോയി. നടാൻ പാകത്തിന് തയ്യാറാക്കിയ ഞാറ്റടികളും വെള്ളക്കെട്ടിൽ ചീഞ്ഞു. ശാസ്താംകോട്ട, ചടയമംഗലം, ഇരവിപുരം, കൊട്ടാരക്കര ബ്ലോക്കുകളിലാണ് നെൽകൃഷി കൂടുതലായി നശിച്ചത്. ശൂരനാട്, ഓണംപള്ളിൽ, വടക്കൻ മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ 20 ഹെക്ടർ വീതം കൃഷി നശിച്ചു.

മൈനാഗപ്പള്ളി, വടക്കൻ മൈനാഗപ്പള്ളി, വെട്ടിക്കൊട്, കൊട്ടാരക്കര കരീപ്ര, ശൂരനാട്, വെള്ളംപള്ളിൽ എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതൽ. രണ്ടു കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. നെൽക്കൃഷി കഴിഞ്ഞാൽ ഏത്തക്കൃഷിയാണ് കൂടുതൽ നശിച്ചത്. 21 ഹെക്ടറിലെ 20,000 കുലച്ച ഏത്തവാഴകളും 25,000 കുലയ്ക്കാത്ത വാഴകളും നശിച്ചു. ടാപ്പ് ചെയ്ത 400 മൂട് റബ്ബറും ചെയ്യാത്ത 80 മൂടും നശിച്ചവയിൽ ഉൾപ്പെടുന്നു. 10 ഹെക്ടറിലെ പച്ചക്കറിയും നശിച്ചു.


നെൽകൃഷി നാശം ഹെക്ടറിൽ

 ഇരവിപുരം 41

 കൊട്ടാരക്കര 28

 ശാസ്താംകോട്ട 21

 ചാത്തന്നൂർ 13

കൃഷിനാശം ബ്ലോക്ക്‌ തിരിച്ച് ഹെക്ടറിൽ

 അഞ്ചൽ 8.64

 ചടയമംഗലം 3.60

 ചാത്തന്നൂർ 28.70

 ചവറ 1.60

 ഇരവിപുരം 21.20

 കൊട്ടാരക്കര 34.85

 കുണ്ടറ 6.86

 പുനലൂർ 20.31

 വെട്ടിക്കവല 7.60