phot
എ.ഐ.വൈ.എഫ് കഴുതുരുട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുംമ്പാറ ടി.സി.എൻ.എഎം ഹയർ സെക്കൻഡറി സ്കൂളിലെ ശുചീകരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ നിർവഹിക്കുന്നു.

പുനലൂർ: കൊവിഡിനെ തുടർന്ന് അടച്ച് പൂട്ടിയ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ ടി.സി.എൻ.എം ഹയർ സെക്കൻഡറി സ്കൂളും പരിസരവും എ.ഐ.വൈ.എഫ് കഴുതുരുട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.അനിൽമോൻ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ നായർ, പഞ്ചായത്ത് അംഗം സിബിൽ ബാബു, ശ്രീദേവി പ്രകാശ്, വിനോദ് തോമസ്,ബഷീർ, മിനിമോൾ, ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.