കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 2021-22 അദ്ധ്യയന വർഷം ഒഴിവുള്ള സിവിൽ, ഇലക്ട്രോണിക് ബ്രാഞ്ചുകളിൽ എസ്.സി ക്വാട്ടയിലെ ഓരോ സീറ്റിലേക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ടെക്നിക്കൽ ഹൈസ്കൂൾ ക്വാട്ടയിലെ ഒരു സീറ്റിലേക്കും മെക്കാനിക്കൽ ബ്രാഞ്ചിലെ ഈഴവ ക്വാട്ടയിലെ ഒരു സീറ്റിലേക്കും സ്പോട്ട് അഡ്മിഷൻ 21ന് രാവിലെ 9ന് പോളിയിൽ നടക്കും. എസ്.സി വിഭാഗത്തിൽ റാങ്ക് 50,000 വരെയുള്ളവർക്കും ടെക്നിക്കൽ ഹൈസ്കൂൾ ക്വാട്ടയിലുള്ള എല്ലാവർക്കും ഈഴവ വിഭാഗത്തിൽ റാങ്ക് 5,000 വരെയുള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടയ്ക്കണം. ഫോൺ: 9188590801, 8281811074, 8921283869