കൊല്ലം: വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. അസോസിയേഷന്റെ 32-ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
സേനയിൽ വിശിഷ്ട സേവനം, രാഷ്ടപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്റിയുടെ ബാഡ്ജ് ഒഫ് ഓണർ, കൊവിഡ് വാരിയർ പുരസ്‌കാരം, വനമിത്ര ജൈവ വൈവിദ്ധ്യ അവാർഡ് എന്നിവയ്ക്ക് അർഹരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അഡിഷണൽ പൊലീസ് സൂപ്രണ്ട് ജോസി ചെറിയാൻ, എ.സി.പിമാരായ സോണി ഉമ്മൻ കോശി, ജി.ഡി. വിജയകുമാർ, ബി. ഗോപകുമാർ, അസോസിയേഷൻ ട്രഷറർ ജെ. തമ്പാൻ, സംസ്ഥാന എക്‌സി. അംഗം കെ. സുനി വൈസ് പ്രസിഡന്റ് പി. ലിജു, സംസ്ഥാന സമിതി അംഗം എം. ബദറുദ്ദീൻ, ഒ. മുഹഹ്മദ് ഖാൻ, പി. അനിൽ, എസ്.ശ്രീകുമാർ, കെ.പി.എ സെക്രട്ടറി എസ്. ഷഹീർ എന്നിവർ പങ്കെടുത്തു. ജില്ലാസെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതവും ജോ.സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു.