അഞ്ചൽ: മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മഴക്കെടുതി അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ആദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്, ഷൈൻ ബാബു, രാജി വി., എരൂർ പൊലീസ് സബ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമാകുന്ന ഘട്ടത്തിൽ ഏരൂർ സ്കൂളിൽ ക്യാമ്പ് തുടങ്ങാനും മൈക്ക് അനൗൺസ്‌മെന്റിലൂടെ ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കാനും പഞ്ചായത്ത് തല കൺട്രോൾ റൂം ആരംഭിക്കാനും യോഗം തീരുമാനിച്ചു. മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ അപേക്ഷകൾ സ്വീകരിച്ച് അടിയന്തരമായി സഹായങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.