അഞ്ചൽ: മഴക്കെടുതിയിൽ വാഴയും മരച്ചീനിയും നശിച്ചു. ഇടമുളയ്ക്കൽ സൊസൈറ്റി മുക്കിലുള്ള ഏലായിൽ കൃഷി ചെയ്തിരുന്ന അൻപതോളം കുലവാഴകളും മരച്ചീനിയുമാണ് നശിച്ചത്. പകുതിയോളം വിളവെത്തിയവയാണ് നശിച്ച വാഴകളിൽ ഏറെയും. ഇടമുളയ്ക്കൽ വൈഷ്ണവത്തിൽ ഗോമതിയമ്മയുടേതാണ് കൃഷി.