പുത്തൂർ: കേരള കോൺഗ്രസ് (ബി) കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ പാങ്ങോട്ട് ലൈബ്രറി ഹാളിൽ നടന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കടന്നുവന്നവർക്ക് മെമ്പർഷിപ്പും നൽകി. മെമ്പർഷിപ്പ് വിതരണം കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റും കൊട്ടാരക്കര നഗരസഭ ചെയർമാനുമായ എ.ഷാജു ഉദ്ഘാടനം ചെയ്തു. പുത്തൂർ സനിൽ അദ്ധ്യക്ഷനായി. വടക്കോട് മോനാച്ചൻ, നെടുവണ്ണൂർ സുനിൽ, പവുമ്പ മനോഹരൻ, നിസ്സാം മൈനാഗപ്പള്ളി, കോട്ടൂർ മുരളി, രാജീവ്‌ പാങ്ങോട്, ഷീജ, മഹേഷ്‌, ബാബു പൂച്ചെടിവിള എന്നിവർ പങ്കെടുത്തു.