പുത്തൂർ: 102 വയസ് പിന്നിട്ട മൈലംകുളം 843-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ് കരയോഗ അംഗം മൈലംകുളം തുണ്ടിൽ വീട്ടിൽ എൻ.കാർത്ത്യായനി അമ്മയെ ആദരിച്ചു. കരയോഗം പ്രസിഡന്റ് ആർ.സുകുമാരപിള്ള അദ്ധ്യക്ഷനായി. കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ വി.പ്രശാന്ത് കുമാർ, കരയോഗം സെക്രട്ടറി സുനിൽ കുമാർ , ഭാരവാഹികളായ ശശിധരൻ പിള്ള, ആർ. ഹരീഷ്, ബി.ദിലീപ് കുമാർ, ജെ.മോഹനൻ പിള്ള, സന്തോഷ് ഉണ്ണിത്താൻ, ബാലചന്ദ്രൻ പിള്ള, ബി.ദീപ, ഗിരജാദേവിഅമ്മ, റീജ ഗിരീഷ് എന്നിവർ പങ്കെടുത്തു.