കൊട്ടാരക്കര: കൊട്ടാരക്കര ശ്രീധരൻനായരുടെ 35-ാം അനുസ്മരണ ദിനാചരണം ഇന്ന് കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടക്കും. വൈകിട്ട് 5ന് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്കാര ചെയർമാൻ പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിക്കും. പി.അയിഷാപോറ്റി, നഗരസഭ ചെയർമാൻ എ.ഷാജു, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, കാഥികൻ വി.ഹർഷകുമാർ, ചലച്ചിത്ര നിർമ്മാതാവ് അമ്പലക്കര അനിൽകുമാർ, ശോഭാ മോഹൻ, വിനുമോഹൻ, ആർ.കൃഷ്ണകുമാർ, ഡോ.ജോർജ് ഓണക്കൂർ, ഡോ.സി.ഉണ്ണികൃഷ്ണൻ, കിളിമാനൂർ രാമവർമ്മ തമ്പുരാൻ, ജി.കാലധരൻ തുടങ്ങിയവർ പങ്കെടുക്കും.