അഞ്ചൽ: സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം. ഇന്നലെ രാവിലെ 9 മണിയോടെ എം.സി റോഡിൽ ആയൂർ ജംഗ്ഷനിലാണ് സംഭവം. മൂന്ന് ഓട്ടോറിക്ഷകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഓട്ടോകൾ നിറുത്തിയിട്ടശേഷം ഡ്രൈവർമാർ സമീപത്തെ കടത്തിണ്ണകളിൽ നിന്നിരുന്നതിനാൽ ആളപായമുണ്ടായില്ല. നിറുത്താതെ പോയ കാറിന്റെ നമ്പർ പ്ലേറ്റ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ ചടയമംഗലം പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.