rohin-
ആർ. രോഹിൻ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടി​ച്ച് പീഡിപ്പിച്ച കേസി​ൽ കൊല്ലം വെസ്റ്റ് വില്ലേജിൽ പുന്നത്തല ചേരിയിൽ സർപ്പക്കുഴിക്ക് സമീപം സൺഡേ കോളനിയിൽ ടി​.സി.ആർ.എ 33 വില്ലിമംഗലം വീട്ടിൽ ആർ. രോഹിൻ (വാവ-22) ആണ് പിടിയിലായത്. 17 വയസുള്ള പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി വീട്ടിൽ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും പൊലീസ് പെൺകുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കൗൺസിലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലും പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. തുടർന്ന് പ്രതിയെ തിരുമുല്ലവാരത്തു നിന്നു പിടികൂടുകയായിരുന്നു. കൊല്ലം അസിസ്റ്റൻ കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ബി. ഷെഫീക്, എസ്.ഐ ആശ, എസ്.സി.പി.ഒമാരായ ബിനു, മിനി, ബിന്ദു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.