തൊടിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേലിഭാഗം യൂണിറ്റ് രൂപവത്ക്കരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.മേനോൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു. ഹരി ജീജാസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജി.ഗോപകുമാർ, കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് പുളിമൂട്ടിൽ ബാബു, സെക്രട്ടി മുനീർ എന്നിവർ സംസാരിച്ചു. നിഥിൻ കളർപാലസ് ( പ്രസിഡന്റ്), വാവാച്ചൻ ജെ.ബി സ്റ്റോഴ്സ് (വൈസ് പ്രസിഡന്റ്),സുരേഷ് ജനറൽസ്റ്റോഴ്സ് (ജനറൽ സെക്രട്ടി ), നവാസ് റെയിൻബോ (ജോ.സെക്രട്ടറി), ഹരി ജീജാസ് (ട്രഷറർ) എന്നിവരാണ് യൂണിറ്റ് ഭാരവാഹികൾ.