കൊല്ലം: അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ നൂറനാട് കെ. രാമചന്ദ്രന്റെ പേരിൽ ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയ മികച്ച കവിതയ്ക്കുള്ള ഒറ്റക്കവിതാ പുരസ്കാരത്തിന് കവി ശാന്തൻ അർഹനായി. ഭാഷാപോഷിണി സാഹിത്യ മാസികയിൽ പ്രസിദ്ധീകരിച്ച നീലധാര എന്ന കവിതയ്ക്കാണ് പുരസ്കാരം. കാഷ് അവാർഡും ശില്‌പ്പവുമടങ്ങുന്ന പുരസ്കാരം ഡിസംബർ 5ന് നൂറനാട്ട് നടക്കുന്ന കെ. രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽ സമ്മാനിക്കുമെന്ന് കെ. രാമചന്ദ്രന്റെ മകനായ ഡോ. സുരേഷ് നൂറനാട് അറിയിച്ചു. കവി ശാന്തൻ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ടെക്‌നിക്കൽ ഓഫീസറാണ്. കൊല്ലം ചവറ തെക്കുംഭാഗത്ത് ഓം ഹരിയിൽ ആർ.ഹരിദാസന്റെയും ബി. ഓമനയുടെയും മകനാണ്.