photo
സി.പി.ഐ തേവലക്കര ലോക്കൽ പ്രവർത്തക സമ്മേളനം സംസ്ഥാന കമ്മിറ്രി അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ പാർട്ടി അംഗങ്ങളുടെ ലോക്കൽ പ്രവർത്തക സമ്മേളനങ്ങൾ സംഘടിപ്പിച്ചു. പന്മനയിൽ നടത്തിയ സമ്മേളനം ജില്ലാ അസി.സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. മുരളി അദ്ധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗം എസ്. വൽസല കുമാരി , മണ്ഡലം അസി.സെക്രട്ടറി അനിൽ പുത്തേഴം, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജഗോപാൽ വടക്കേഭാഗം എന്നിവർ സംസാരിച്ചു. തേവലക്കര നോർത്ത് ലോക്കൽ ജനറൽ ബോഡി സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.എ. തങ്ങൾ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മഠത്തിൽ രാജു , ജില്ലാ എക്സി ക്യൂട്ടീവ് അംഗം ഐ.ഷിഹാബ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ബി. ശിവൻ, രവീന്ദ്രൻ പിള്ള, ധനലക്ഷ്മി, ഷൗക്കത്ത്, ആർ.രാജീവൻ എന്നിവർ സംസാരിച്ചു. നീണ്ടകര ലോക്കൽ ജനറൽ ബോഡി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി.എസ്. പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ.സുരേഷ് അദ്ധ്യക്ഷനായി. കെ.എം. രാജഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു വേദവ്യാസൻ, മണ്ഡലം കമ്മിറ്റി അംഗം കെ.രാജീവൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, രമ്യ വിനോദ് എന്നിവർ സംസാരിച്ചു.