കൊല്ലം.ശാസ്താംകോട്ട പെരുവേലിക്കര, കരിന്തോട്ടുവ ഭാഗത്ത് കല്ലടയാറ്റിൽ നിന്ന് വെള്ളം കയറിയതിനെത്തുടർന്ന് ശാസ്താംകോട്ട വില്ലേജിലെ 16 കുടുംബങ്ങളെയും പടിഞ്ഞാറെ കല്ലട വില്ലേജിലെ ഒരു കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പായ കോയിക്കൽ ഭാഗം ഗവ.എൽ.പി.സ്കൂളിലേക്ക് മാറ്റി. രണ്ടു കുടുംബങ്ങളിൽ നിന്നായി 38 പേർ ക്യാമ്പിലുണ്ട്. 21 പുരുഷൻമാരും 17 സ്തീകളും 3 കുട്ടികളും 7 വൃദ്ധരും ഉൾപ്പെടുന്നു.