കൊല്ലം: ജില്ലയിൽ വരുംദിവസങ്ങളിലും മഴയ്ക്കുള്ള സാദ്ധ്യത നിലനിൽക്കേ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അഫ്സാന പർവീൺ അറിയിച്ചു. മഴക്കെടുതി - കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന അവലോകനയോഗത്തിലാണ് നിർദേശം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും ഇത്തരം പ്രദേശങ്ങളിൽ ജലജന്യ രോഗ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശം നൽകി.

മേയർ പ്രസന്ന ഏണസ്റ്റ്, സബ് കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, റൂറൽ എസ്.പി കെ.ബി. രവി, ഡി. എം.ഒ ഡോ. ആർ. ശ്രീലത, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.