ശാസ്താംകോട്ട: കിണറ്റിൽ വീണ വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
കിണറ്റിൽ വീണ വൃദ്ധയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഫയർ ഫോഴ്സിന്റെ റിപ്പോർട്ടിലുണ്ട്. ഇവരെ ആശുപത്രിയിൽ കൊണ്ടുവന്ന ആംബുലൻസിലെത്തി മരണം സ്ഥിരീകരിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും കൂട്ടരുടെയും നിർബന്ധമാണ് തർക്കമുണ്ടാക്കിയത്. വൃദ്ധയ്ക്ക് ജീവനുണ്ടായിരുന്നെന്ന വാദത്തെ തുടർന്നാണ് പ്രസിഡന്റിന് ജാമ്യം ലഭിച്ചതെന്നും ഇതിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ പോകുന്നതെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.