തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലന പദ്ധതിയും ജീവിത ശൈലി രോഗ ക്ലിനിക്കും ആരംഭിച്ചു.വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തൊടിയൂർ ഫാമിലി ഹെൽത്ത് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ.എസ്.പത്മകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്‌സൺ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം നൽകും.