v

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ അതിർത്തിയിലെ ഈഴവ സമുദായ അംഗങ്ങളായ പൂജാരിമാരെയും കർമ്മികളെയും വൈദികരെയും ഉൾപ്പെടുത്തി 24ന് ഉച്ചയ്ക്ക് 1.30ന് യൂണിയൻ കോൺഫറൻസ് ഹാളിൽ യോഗം നടക്കും. യൂണിയനിൽ വൈദിക സമിതി രൂപീകരിക്കാനും മരണാനന്തര ചടങ്ങുകൾ, ഗുരുദേവ ക്ഷേത്രങ്ങളിലെ പൂജാദി കർമ്മങ്ങൾ, വിവാഹം തുടങ്ങിവയ്ക്ക് ഏകീകൃത സ്വഭാവം നൽകുന്നതിനെപ്പറ്റി ആലോചിക്കാനുമാണ് യോഗം ചേരുന്നത്. ശിവഗിരി മഠത്തിലെ സ്വാമി ഗുരു നാരായണപ്രസാദ് യോഗത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ അറിയിച്ചു.