കരുനാഗപ്പള്ളി : കൊവിഡിനെ തുടർന്ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് നിറുത്തലാക്കിയ അമൃത, കൊച്ചുവേളി എക്സ് പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് പുനരാരംഭിക്കുക, മുതിർന്ന പൗരൻമാർക്ക് അനുവദിച്ചിരുന്ന ടിക്കറ്റ് നിരക്ക് ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണെന്ന് ചെയർമാൻ നജീബ് മണ്ണേലും ജനറൽ കൺവീനർ കെ.കെ.രവിയും അറിയിച്ചു.