kpac-
ഹിന്ദുസ്ഥാനി സംഗീത സംഗമവും അജിലാൽ അനുസ്മരണവും നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാനി സംഗീത സംഗമവും ബൃഹസ്പതി കൊല്ലം ചാപ്ടർ മുൻ കോ ഓർഡിനേ​റ്റർ അജിലാലിന്റെ അനുസ്മരണവും കൊച്ചുപിലാമൂട് റെഡ്‌ക്രോസ് ഹാളിൽ നടന്നു. നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബൃഹസ്പതി സംഗീത വിദ്യാപീഠം ഗുരു സബീഷ് ബാല അദ്ധ്യക്ഷത വഹിച്ചു. ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ വലിയവീട് അനുസ്മരണപ്രഭാഷണം നടത്തി.

നെടുമുടി വേണു അനുസ്മരണവും കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ മരിച്ചവരുടെ അനുസ്മരണവും നടത്തി. ചടങ്ങിൽ ഇപ്ലോ ഇന്റർനാഷണൽ സെക്രട്ടറി ക്യാപ്ടൻ ക്രിസ്​റ്റഫർ ഡിക്കോസ്​റ്റ, റെഡ്‌ക്റോസ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു ), സുധാകരൻ ചാർവകൻ, ഇഗ്‌നേഷ്യസ് വിക്ടർ, സുരേഷ് ബാബു, കണ്ണൻ ഷണ്മുഖം എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന ഹിന്ദുസ്ഥാനി സംഗീത ക്ലാസിന് ഗുരു സബീഷ് ബാല, വിദ്യാർത്ഥികളായ ജോസ്ഫിൻ ജോർജ് വലിയവീട്, ഇമ്‌നാ ജോർജ് വലിയവീട്, മജേഷ് എന്നിവർ നേതൃത്വം നൽകി.