തൊടിയൂർ : കുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തുന്നതിന് പ്രശസ്തരായ ഗവേഷകരുമായി സംവദിക്കുന്നതിന് അവസരമൊരുങ്ങുന്നു. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ക്ലബ്ബും സയൻസ് ക്ലബ്ബും സംയുക്തമായി ആരംഭിച്ച സെമിനാറിൽ 28 വരെ വിവിധ വിഷയങ്ങളിലുള്ള ഗവേഷകരെ പങ്കെടുപ്പിക്കും. ഡോ. ഷീജാ പാങ്ങോട് (പ്രിൻസിപ്പൽ, ഡയറ്റ് കൊല്ലം) സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡോ. ലക്ഷ്മി (പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ച്, ജർമ്മനി )
അമൽ ഹോമർ (റിവർച്ച് ഫെല്ലോ, ഹംബോൾട്ട് യൂണിവേഴ്സിറ്റി, ബർലിൻ )
ഡോ.അപർണ്ണ രാധാകൃഷ്ണൻ (അസി. പ്രൊഫസർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സ്റ്റി )
ഡോ.ആർ. ശ്രീലക്ഷമി (പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, കേരള യൂണിവേഴ്സിറ്റി )
എ.എസ് .കിരൺകുമാർ (റിസർച്ച് ഫെല്ലോ, ഐ.ഐ.ടി ബോംബെ) എന്നിവരാണ് കുട്ടികളുമായി സംവദിക്കാൻ എത്തുന്നത്.