പരവൂർ: കല്ലുംകുന്നിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന രോഗ ബാധിതരായ സഹിറയ്ക്കും മക്കൾക്കും വീട് നിർമ്മിക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. യോഗം സി.പി.എം ഏരിയ സെക്രട്ടറി കെ.സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു. ഭൂമി വാങ്ങുന്നതിന് മുൻകൂർ തുക നഗരസഭ മുൻ ചെയർമാൻ കെ.പി.കുറുപ്പ് കൈമാറി. വി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എ.സഫറുള്ള, എസ്.ശ്രീലാൽ, ഹാരീസ് ഗ്രൂപ്പ് ഡയറക്ടർ മിഥിലാജ്, വഹാബ്, ആന്റണി, രഘുനാഥപിള്ള, ആൽബർട്ട്, മുകേഷ്, സിജു ദേവൻ എന്നിവർ സംസാരിച്ചു. ബി.സോമൻപിള്ള, ഗിരീഷ്, സുവർണൻ പരവൂർ, മിഥിലാജ് എന്നിവർ ഭാരവാഹികളായി സംഘാടക സമിതിയും രൂപവത്കരിച്ചു.