പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ നബിദിന ആഘോഷം പു.ക.സ ഏരിയ കമ്മിറ്റി അംഗം ചന്ദ്രബാബു നീലാഞ്ജനം ഉദ്ഘാടനം ചെയ്തു. സായന്തനം സ്പെഷ്യൽ ഓഫീസർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, പ്രശാന്ത്, നിസ, ജി.രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. തെന്മല പൊന്നിയുടെ നാടൻ പാട്ടുകളും ഉണ്ടായിരുന്നു.