കരുനാഗപ്പള്ളി: ആധുനിക കൃഷി യന്ത്രങ്ങളുടെ മെയിന്റനൻസ് നടത്തി വരുന്ന ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഫോർമാനെ നിയമിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി ഇവിടെ ഫോർമാന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഫോർമാൻ ഇല്ലാത്തതിനാൽ കൃഷി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ കഴിയാതെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇതു മൂലം കർഷകർക്ക് കൃഷി ചെയ്യാൻ യന്ത്രങ്ങളുടെ സഹായം ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മീഡിയ കൺവീനർ മുനമ്പത്ത് ഷിഹാബ് ജില്ലാ കൃഷി ഓഫീസർക്ക് പരാതി നൽകി.