ഓച്ചിറ: ചേന്നല്ലൂർ മൂഹിയുദീൻ മസ്ജിദിൽ നടന്ന നബിദിന സമ്മേളനവും അന്നദാന വിതരണവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ഹനീഫ ഉസ്താദ്, ഹാഫിള് അഹമ്മദ് ഉസ്താദ് എന്നിവർ പ്രഭാഷണം നടത്തി. യോഗത്തിൽ സലാഹുദ്ദീൻ, അഹമ്മദ് കുഞ്ഞ്, ഷാജി വടിക്കേൽ, സത്താർ, ജലീൽ, സാലി, കാസിം കുഞ്ഞ്, സഫീർ, ഷാജഹാൻ, ഷെരീഫ് തുടങ്ങിയവർ.സംസാരിച്ചു. ഓച്ചിറ മേമന മൂന്നും നാലും വാർഡുകളിലെ ആയിരത്തോളം ഭവനങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു.