കുന്നത്തൂർ: ബി.ജെ.പി കുന്നത്തൂർ പഞ്ചായത്ത് സമിതി കാര്യാലയത്തിന്റെ ഉദ്ഘാടനം സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നിർവഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ജി.ഗോപിനാഥ്, മുൻ ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപോയ്ക, മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, വൈസ് പ്രസിഡന്റ് പി.എൻ.മുരളീധരൻ പിള്ള, മുതുപിലാക്കാട് രാജേന്ദ്രൻ,ഹരീന്ദ്രനാഥ്,മോഹനൻ, രാജേന്ദ്രൻ പിള്ള,കെ.പി സന്തോഷ്, സെക്രട്ടറിമാരായ ആർ.രാജേഷ്, പ്രദീപ് കുമാർ, പഞ്ചായത്തംഗങ്ങളായ അമൽ രാജ്, പ്രഭാകുമാരി, അനീഷ, അനില, ജെ.സൂര്യ എന്നിവർ സംസാരിച്ചു.