കൊട്ടാരക്കര: യു.പി.യിലെ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രതിഷേധ ധർണ നടത്തി. കൊട്ടാരക്കര ചന്തമുക്കിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജോർജ് ബേബി അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ഡി.എസ്.സുനിൽ, വസന്തകുമാർ, മാമച്ചൻ, മിലൻ രാജ്, സുരേഷ് പൈങ്ങാടൻ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി കെ.ആർ.ശ്രീകുമാർ സ്വാഗതവും ആർ.ബിനു നന്ദിയും പറഞ്ഞു.