കുന്നിക്കോട് : സി.പി.ഐ കുന്നിക്കോട് മണ്ഡലം ജനറൽ ബോഡി സമ്മേളനം നടന്നു. സമ്മേളനം ജില്ലാ അസി.സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും സംസ്ഥാന കൗൺസിൽ അംഗവുമായ കെ.രാജു ദേശീയ കൗൺസിൽ തീരുമാനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലംഗം എസ്. വേണുഗോപാൽ, ജില്ലാ എക്സിക്യൂട്ടീവംഗം ജി.ആർ.രാജീവൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.നൗഷാദ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റംഗം എം.അജിമോഹൻ അദ്ധ്യക്ഷത വഹിച്ചു.