book
പ്രൊഫ.ടി.ജെ.ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ചർച്ച മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പ്രൊഫ.ടി.ജെ.ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ചർച്ച മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രസ് ക്ളബ് ഹാളിൽ നടന്ന ചർച്ചയിൽ ടി.കെ.വിനോദൻ, പി. കെ. ജോൺസൻ, ടി. സുനിൽ കുമാർ, കിരൺ ബോധി, എ.എസ്.ഷാജി എന്നിവർ പങ്കെടുത്തു. തലച്ചിറ പി.കെ.വി ഗ്രന്ഥശാല, സദാനന്ദപുരം ഇഞ്ചക്കൽ അച്യുതമേനോൻ സാംസ്കാരിക വേദി, കരിക്കം ജനകീ വായനശാല എന്നിവ സഹകരിച്ചാണ് പരിപാടി നടത്തിയത്.