ഊന്നിൻമൂട്: സന്നദ്ധസേവന സംഘടനയായ മാതൃഭവൻ ചാരിറ്റീസിന്റെ നേതൃത്വത്തിൽ പരവൂർ ഊന്നിൻമൂട് കൊറ്റാഴംവിള ക്ഷേത്രത്തിന് സമീപം പ്രവർത്തനം ആരംഭിക്കുന്ന മാതൃഭവൻ അഭയകേന്ദ്രത്തിന്റെ (വയോജന സംരക്ഷണകേന്ദ്രം) ഓഫീസ് ഉദ്ഘാടനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ നിർവഹിച്ചു.
വാർഡ് മെമ്പർ എസ്. ലൈലാ ജോയി, ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ശാന്തിനി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കുളമട വാർഡ് മെമ്പറുമായി ഡി. സുഭദ്രാമ്മ, ഇലകമൺ ഗ്രാമ പഞ്ചായത്ത് അംഗം വി. അജിത എന്നിവർ ദീപം തെളിച്ചു. മാതൃഭവൻ ചാരിറ്റീസിന്റെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. അഭയകേന്ദ്രത്തിൽ നവംബർ ഒന്ന് മുതൽ അന്തേവാസികളെ പ്രവേശിപ്പിക്കും.