കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജനറൽ/ ബി.എസ്.സി നഴ്സിംഗ് പാസായ പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതകൾക്ക് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 2 വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകുന്ന മാലാഖക്കൂട്ടം പദ്ധതിയുടെ ഇന്റർവ്യൂ ജില്ലാ പഞ്ചായത്തിൽ വെച്ച് നടത്തുന്നു. ഓച്ചിറ,ബ്ലോക്ക് പരിധിയിലുള്ളവർക്ക് 27 -ന് രാവിലെ 10 മണി മുതലാണ് ഇന്റർവ്യൂ. 3 ലക്ഷം
രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന
സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്,ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ
പകർപ്പ്, ഫോട്ടോ സഹിതം നേരിട്ട് ഹാജരാക്കണം. ബി.എസ്.സി നഴ്സിംഗ് പാസായവർക്ക് 12500 രൂപയും ജനറൽ നഴ്സിംഗ് പാസായവർക്ക് 10000 രൂപയും പ്രതിമാസം ഹോണറേറിയം ലഭിക്കും.