തൊടിയൂർ. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ അരമത്ത് മഠം പൗരാവലി ആദരിച്ചു. എൻ. എസ് .എസ് കരയോഗം ഹാളിൽ ചേർന്ന സമ്മേളനവും ആരോഗ്യ പ്രവവർത്തകർക്കുള്ള അവാർഡ് വിതരണവും സി.ആർ.മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷബ്ന ജവാദ് ,കെ .ധർമ്മദാസ്, ടി.ഇന്ദ്രൻ, ഡോ.സെമീന, ഡോ.എസ്.പത്മകുമാർ, ഡോ.ഉഷാഗോപാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ, കെ.ആനന്ദകുമാർ, ആർ.കെ.വിജയകുമാർ ,ബി.സന്ധ്യ, ശരത് എസ്.പിള്ള എന്നിവർ പ്രസംഗിച്ചു. തൊടിയൂർ പി എച്ച്സിയിലെ ഡോക്ടർമാർ, നഴ്സുമാർ ,ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് ,ആയൂർവേദ ഹോമിയോ ഡോക്ടർമാർ തുടങ്ങയവരെയാണ് ആദരിച്ചത്.