flood
മൺട്രോ തുരുത്ത് കിടപ്രം വടക്ക് വാർഡിലെ . പ്രളയ ദുരിതർക്കായി പടി: കല്ലട കോതപുരം ഗവ: എൽ.പി .സ്കൂളിൽ ആരംഭിച്ച . ദുരിതാശ്വാസ ക്യാമ്പ് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ശ്രീ.പി. രാജേന്ദ്രപ്രസാദ് സന്ദർശിയ്ക്കുന്നു.

പടിഞ്ഞാറേ കല്ലട: മൺട്രോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രം വാക്ക് വാർഡിലെ പ്രളയ ദുരിതർക്കായി കോതപുരം ഗവ.എൽ. പി സ്കൂളിൽ കഴിഞ്ഞദിവസം ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നൂറ്റി അമ്പതോളം കുടുംബങ്ങളിൽ നിന്നായി 350ലധികം ആൾക്കാർ ഇവിടുത്തെ ക്യാമ്പിലുണ്ട്. പൊതുവേ ചതുപ്പ് പ്രദേശമായ ഇവിടെ പ്രളയത്തെ തുടർന്ന് മനുഷ്യരേക്കാൾ ഏറെ ദുരിതമനുഭവിക്കുന്നത് വളർത്തുമൃഗങ്ങളാണ്. കൂടാതെ ജലനിരപ്പ് ഉയർന്നതോടെ മത്സ്യ കർഷകരുടെ മത്സ്യങ്ങൾ ഒഴുകി പോയതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൃഷി വിളകളും ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിൽ നിന്ന് ദുരിതാശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് , പടിഞ്ഞാറെ കല്ലട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാധവൻപിള്ള ഗ്രാമപഞ്ചായത്തംഗം എൻ. ശിവാനന്ദൻ , കല്ലട ഗിരീഷ് , അജിത് ചാപ്രായിൽ, കരീലിൽ ബാലചന്ദ്രൻ , വിപിൻ എന്നിവർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു .