shenaji-
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി യോഗം മരുത്തടി കന്നിമേൽ 990-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ അഡ്വ. ഷേണാജി ആദരിച്ചപ്പോൾ. സത്യശീലൻ, മോഹൻ പരപ്പാടി എന്നിവർ സമീപം

കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി യോഗം മരുത്തടി കന്നിമേൽ 990-ാം ശാഖയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ അഡ്വ. ഷേണാജി അവാർഡ് വിതരണം ചെയ്തു. എസ്.എസ്.എൽ.സിക്ക് എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങിയ ആനന്ദ്, അഞ്ജന, അമൽ, സന്ദീപ്, ലക്ഷ്മി സന്തോഷ്‌, കൃഷ്ണറാം, അനശ്വര, ആദ്വൈദ്, ആദർശ്, അമൃത, മണികണ്ഠൻ, ബിജു, പ്ലസ് ടു വിന് എല്ലാവിഷയങൾക്കും എ പ്ലസ് വാങ്ങിയ ആര്യവന്ദന, ദേവിക, സന്ദീപ്, വിനയ, അമലു നാരായൺ, ഡിഗ്രിക്കു മികച്ചവിജയം കരസ്ഥമാക്കിയ നയന, അനന്ദുബാബു എന്നിവരാണ് അവാർഡിന് അർഹരായത്. ശാഖ വൈസ് പ്രസിഡന്റ്‌ ബാബു, സെക്രട്ടറി സത്യശീലൻ, ബിജു, അർജുനൻ, മോഹൻപരപ്പാടി എന്നിവർ നേതൃത്വം നൽകി.