അഞ്ചൽ: അഞ്ചൽ മസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും മെരിറ്റ് അവാർഡ് വിതരണവും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചീഫ് ഇമാം അയൂബ് അസ്ഹരി നിർവഹിച്ചു. ജമാ അത്ത് ആക്ടിംഗ് പ്രസിഡന്റ് എം.എം. സാദിക് അദ്ധ്യക്ഷനായി. ഷാനവാസ്, അബ്ദുൽ ഹക്കീം, അബ്ദുളള സഖാഫി, എ. ബദറുദ്ദീൻ, എസ്. സനാവുള്ള, ഫസിൽ അൽ അമാൻ, ഈസ്റ്റേൺ സലീം, ഷെഫീക് അൽ അമാൻ, അലാവുദ്ദീൻ, അമീർ ഹംസ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സെൻട്രൽ മസ്ജിദിൽ കൂട്ട മൗലിദ് പാരായണവും പ്രഭാഷണവും അന്നദാനവും നടന്നു.